കോട്ടയം: മാടപ്പള്ളി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ 108-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷില്‍ ഒരു വര്‍ക്കറുടെ ഒഴിവുണ്ട്. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ്ടൂ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി-18നും35നും ഇടയില്‍. ജനുവരി 30നുള്ളില്‍ അപേക്ഷിക്കണം. ഫോണ്‍: 0481 2425777.














































































