ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി
സ്മൃതി ഇറാനി രംഗത്ത്. കോണ്‍ഗ്രസിനായി എഐസിസി ജനറല്‍
സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും
വ്യവസായിയുമായ റോബര് വാദ്ര പ്രചരണം നടത്തുന്നതിനെ
പരിഹസിച്ചാണ് സ്മൃതി രംഗത്തെത്തിയത്.
റോബര്‍ട്ട്
വാദ്ര പ്രചരണം നടത്തുകയാണെങ്കില്‍ അവര്‍ അവിടെ
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് താന്‍
പ്രതീക്ഷിക്കുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. അല്ലെങ്കില്‍
അവര്‍ക്ക് അവരുടെ ഭൂമി നഷ്ടമാകുമെന്നും സ്മൃതി
പരിഹസിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി
ഇന്ത്യ മുഴുവന്‍ പ്രചരണം നടത്തുമെന്ന് റോബര്‍ട്ട് വാദ്ര
നേരത്തെ പറഞ്ഞിരുന്നു.