കീരിക്കാട് വില്ലേജിലെ വേരുവള്ളി ഭാഗത്ത് 15 വയസുകാരിയെ 'ബാധ ഒഴിവാക്കാനുള്ള' പേരിൽ ക്രൂരമായി മർദ്ദിച്ച രണ്ടാമത്തെ പ്രതിയായ യൂസഫ് കുട്ടി (56) അറസ്റ്റിലായി.
ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടിയെ കായംകുളത്ത് തന്റെ വീട്ടിൽ കയ്യും കാലും കെട്ടി ചൂരൽ ഉപയോഗിച്ച് മര്‍ദ്ദിച്ചതാണ് കേസ്.
പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് ആദ്യ പ്രതി. ഇവരുടെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ആദ്യ പ്രതി പോക്‌സോ കേസില്‍ ചുമത്തപ്പെട്ട് ജയിലിലാണ്.











































































