കോട്ടയം എസ് പി ഷാഹുൽ ഹമീദ് IAS ന്റെ നിർദ്ദേശപ്രകാരം കോട്ടയം ഈസ്റ്റ് എസ് എച്ച് ഒ യു ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ ഇന്ന് രാവിലെ 110 ട്രാഫിക് ഗൈഡ് പോസ്റ്റ്കൾ സ്ഥാപിച്ചു. ഒരു പോസ്റ്റിന് 1200 രൂപയും18% ജി എസ് ടി കോസ്റ്റ് വരുമെന്ന് മില്ലേനിയം റബർ ടെക്നോളജി മാനേജർ മാർക്കറ്റിംഗ് ശിവദാസൻ റാം പറഞ്ഞു. സ്പോൺസർ ആയിട്ടാണ് തുക സംഭരിച്ചത്. തൃശ്ശൂരുള്ള മിലീനിയം ടെക്നോളജി ആണ് ട്രാഫിക് ഗൈഡ് പോസ്റ്റ്കൾ നിർമ്മിച്ചിരിക്കുന്നത്.
മണർകാട്,പുതുപ്പള്ളി,കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ റോങ്ങ് സൈഡ് കയറി ചെല്ലാതെ വേർതിരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ട്രാഫിക് ഐലൻഡ് മുതൽ ടാക്സി സ്റ്റാൻഡിന്റെ മുൻവശം വരെയാണ് ഇപ്പോൾ പോസ്റ്റ്കൾ സ്ഥാപിച്ചിരിക്കുന്നത്.പക്ഷേ ഈ സ്ഥലം വരെ നിലവിൽ വാഹനങ്ങൾ റോങ്ങ് സൈഡ് കയറിവരുന്നുണ്ട്. കൂടുതൽ പോസ്റ്റ്കൾ സ്ഥാപിക്കുകയാണെങ്കിൽ ഇത് ഒഴിവാക്കാമെന്ന് നിർദ്ദേശവും ജനങ്ങൾക്കുണ്ട്.