മുംബൈ: തിങ്കളാഴ്ച റെക്കോര്‍ഡ് ചരിത്രം സൃഷ്ടിച്ച സെന്‍സെക്സ് കുതിപ്പ് തുടരുന്നു.ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 39,000 കടന്നത്. 350 പോയന്റിലേറെ കുതിച്ചതു കൊണ്ടാണ് സെന്‍സെക്സിന് ഈ നേട്ടം കൈവരിക്കാനായത്. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്സ് 119 പോയിന്റ് ഉയര്‍ന്ന് 39,175ലെത്തി. ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിഫ്റ്റിയും റിക്കാര്‍ഡില്‍ കുതിക്കുകയാണ് . 40 പോയിന്റ് വര്‍ധിച്ച് 11,745ലാണ് നിഫ്റ്റി വ്യാപാരം പുരോഗമിക്കുന്നത്.