തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണവില കുറഞ്ഞു . ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തില്‍ 24,520 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.