തിരുവനന്തപുരം: ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,990 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്.