നാല്പത് വയസ്സുള്ള വിവാഹിതയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗിന്റെ ഈ നിരീക്ഷണം.
ബലാത്സംഗത്തിനിരയായയുവതി,ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാതെയും രണ്ടു മക്കളെ ഉപേക്ഷിക്കാതെയും, ഹരജിക്കാരനായ രാകേഷ് യാദവുമായി ബന്ധത്തില്‍ ഏര്‍പ്പെടാൻ തീരുമാനിച്ചത് അയാളെ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന്കോടതിചൂണ്ടിക്കാട്ടി.അതുകൊണ്ട്ഉഭയസമ്മതപ്രകാരമല്ലെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. കോടതിയില്‍ തങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഈ നിരീക്ഷണം.
വിവാഹിതയായ സ്ത്രീയെ ഭര്‍ത്താവുമായുള്ള അകല്‍ച്ച മുതലെടുത്ത് വിവാഹ വാഗ്ദാനം നല്‍കി അഞ്ച് മാസത്തോളം രാകേഷ് യാദവ് പീഡീപ്പിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂട്ടുപ്രതികളായ രാകേഷ് യാദവിന്റെ സഹോദരനും പിതാവും വിവാഹം നടത്തികൊടുക്കുമെന്ന് ഉറപ്പു നല്‍കിയാതായിരുന്നുവെന്നുമാണ് ആരോപണം.
വിവാഹിതയുംരണ്ട്കുട്ടികളുടെഅമ്മയുമായ ഇരയ്ക്ക് ഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തിയുടെ സ്വഭാവവും ധാര്‍മ്മികതയും മനസ്സിലാക്കാനുള്ള പക്വതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. അതുകൊണ്ട് തന്നെ ബലാത്സംഗമല്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും അവര്‍ വാദിച്ചു. കേസ് ഒമ്ബത് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.














































































