സഭയുടെ പുരോഹിത പദവി വേണ്ടെന്നു വെച്ചശേഷമാണ്തിരുമലശിവക്ഷേത്രത്തിൽ കെട്ടിനുറച്ച് ശബരിമലയിലേക്ക് പോകുന്നതെന്ന് ഡോ. കെ.ജി.മനോജ് പറഞ്ഞു.
പന്തളത്തെത്തി കൊട്ടാരം നിർവാഹകസംഘംപ്രസിഡന്റ്പി.ജി.ശശികുമാർ വർമയെക്കണ്ട് അനുഗ്രഹം വാങ്ങി വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്.
ഇന്നലെ പമ്പയിൽ എത്തി ബുധനാഴ്ച രാവിലെ മല കയറി.6 പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ തിരുവനന്തപുരംതിരുമലശിവക്ഷേത്രത്തിൽ നിന്നും കെട്ടു നിറച്ച് ശബരിമല യാത്രക്ക് പുറപ്പെട്ടത്.
ശബരിമല പോകുന്നതിന് അനുമതി ചോദിച്ചപ്പോൾകിട്ടാത്തതിനെ തുടർന്നാണ് അച്ചൻ പട്ടം ഉപേക്ഷിച്ചത് എന്നാണ് മനോജ് പറയുന്നത്.അദ്വൈത പ്രചാര സഭയുടെ നേതൃത്വത്തിലാണ് ശബരിമല യാത്ര
ശബരിമല യാത്രയിൽ ഫല വ്യക്ഷങ്ങളായ പ്ലാവ്, മാവ് എന്നിവ നട്ടുപിടിപ്പിച്ചാണ് യാത്ര ചെയ്ത് ഇന്ന് രാവിലെ ശബരീശ സന്നിധിയിൽ എത്തി അയ്യപ്പ ദർശനം നടത്തിയത്.