ഓപ്പറേഷൻ തീയേറ്ററില്‍ ഹിജാബും നീളൻ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാൻഅനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥിനികളാണ് കോളേജ് പ്രിൻസിപ്പലിന് കത്ത് നല്‍കിയത്.
മതവിശ്വാസമനുസരിച്ച് സ്ത്രീകള്‍ക്ക് ഏത് സാഹചര്യത്തിലും ഹിജാബ് നിര്‍ബന്ധമാണെന്നാണ് കത്തില്‍ പറയുന്നത്.ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിനികള്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിന് കത്ത് നല്‍കിയത്
വിദ്യാര്‍ത്ഥിനികളുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്കുശേഷം വേണ്ട നടപടിയെടുക്കുമെന്നും കോളേജ് പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസ് പറഞ്ഞു.