സിൽവർ ലൈനിന് കേന്ദ്ര അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പിലാക്കുമെന്നും, പദ്ധതിയുമായി മുന്നോട്ടു തന്നെ പോവുകയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിൻറെ ഭാവിയെ കരുതി സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്തിരിയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി ഇതുവരെ 57.84 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനെതിരായി നടന്ന സമരത്തിൽ സംസ്ഥാനവ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
