ഇടുക്കി : രാജക്കാട് എം ഡി എം എ യുമായി രണ്ടു യുവാക്കളെയും ഇവർക്ക് ഇത് എത്തിച്ചു നൽകിയ യുവാവിനെയും പോലീസ് പിടിയിൽ.

രാജാക്കാട് പൊന്മുടി ചേലച്ചുവട് താന്നിക്കമറ്റത്തിൽടോണി ടോമി ( 22 ),

രാജാക്കാട് ചെരിപുറം ശോഭനാലയത്തിൽ ആനന്ദ് സുനിൽ (22),

കനകപുഴ കച്ചിറയിൽ ആൽബിൻ ബേബി (24) എന്നിവരെയാണ് പിടികൂടിയത്.
ആനന്ദ്, ടോണി എന്നിവരുടെ കയ്യിൽനിന്നും 20 മില്ലിഗ്രാം വീതം എംഡിഎംഎ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ആൽബിൻ ആണെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്.