ബഹു: കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖി ഉത്ഘാടനം ചെയ്ത പരിപാടിയിൽ പത്മശ്രീ പുരസ്കാരം ലഭിച്ച തെയ്യ കലാകാരൻ ഇ.പി നാരായണ പെരുവണ്ണാൻ വിശിഷ്ടാതിഥയായും,പ്രശസ്ത നർത്തകിയും സംസ്കാർ ഭാരതി അഖില ഭാരതീയ നൃത്തവിദ്യാ സംയോജികയുമായ ഡോ: കൃപാ ഫഡ്കേ മുഖ്യാതിഥിയായും
പങ്കടുത്തു. വാർഷികാഘോഷത്താടനുബന്ധിച്ചുനടന്ന കലാസന്ധ്യ ഡോ:കൃപ ഫഡ്കേ ഉദ്ഘാടനം ചെയ്തു. യക്ഷഗാനം, കോൽകളി, ഓട്ടൻതുള്ളൽ, തിരുവാതിര, നൃത്തസംഗീതസമന്വയം തുടങ്ങിയ വ്യത്യസ്തങ്ങളായ അനേകം മികച്ച കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
കോട്ടയം ജില്ല അവതരിപ്പിച്ച കേരളത്തിൽ അത്രപരിചിതമല്ലാത്ത 'ഭട്ടാസ്യനൃത്തം' ഏറെ ശ്രദ്ധിക്കപ്പെട്ടു.
ക്ലാസിക്കൽ പോട്ട് ഡാൻസ്, ഇൻഡ്യൻ ക്ലേ പോട്ട് ഡാൻസ് എന്നീപേരുകളിലും ഇത് അറിയപ്പെടുന്നു. ഭരതനാട്യ നൃത്തത്തിന്റെ മേലാറ്റൂർ ശൈലിയിൽ ഉൾപ്പെടുന്ന വ്യത്യസ്തമായ ഒരു നൃത്തരൂപമാണിത്. ദേവദാസി പാരമ്പര്യത്തിൽ ഉൾപ്പെടുന്ന ഈശൈലിയിൽനിന്നും രൂപപ്പെടുത്തിയ ഭട്ടാസ്യനൃത്തം അവതരിപ്പിച്ച് കാണികളുടെ പ്രശംസനേടിയ അദിതി പ്രാൺരാജ് അഞ്ചുവയസ്സു മുതൽ ഈനൃത്തം പരിശീലിച്ചുവരുന്നു. തപസ്യ കലാസാഹിത്യ വേദി കോട്ടയം ജില്ലാസമിതി അംഗം ഡോ:രാജേഷ്കടമാൻചിറ, പുതുപ്പള്ളി യൂണിറ്റ് സെക്രട്ടറി പ്രതിഭ രാജേഷ് എന്നിവരാണ് മാതാപിതാക്കൾ. ഭരതനാട്യ - യോഗ അദ്ധ്യാപിക കൂടിയായ അമ്മ പ്രതിഭ രാജേഷാണ് ഗുരു.
ഡോ: കൃപാ ഫഡ്കേ അദിതി പ്രാൺ രാജിന് തപസ്യയുടെ ഉപഹാരം നല്കുകയും പ്രത്യേക അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇത് അദിതി പ്രാൺ രാജിന് ലഭിച്ച അതുല്യമായ അംഗീകരമാണ്.