ശബരിമല ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേടെന്ന് ഹൈക്കോടതി. കരാറുകൾ നൽകിയത് ടെൻഡർ നടപടികൾ പാലിക്കാതെയാണ്. ബില്ലും സാധനങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ട്. 150 കിടക്കകൾ വാങ്ങിയതിൽ 50 എണ്ണം കാണാനില്ലെന്നും ബോർഡിൽ നിന്നും എടുത്ത രണ്ടുകോടി തിരിച്ചടച്ചില്ലെന്നും കോടതി. ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്മയെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി.
ജിഎസ്ടി ഇനത്തിലും പ്രശ്‌നങ്ങളുണ്ട്. ഇൻപുട്ട് ക്രെഡിറ്റായി ബോർഡിന് അർഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണിൽ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്‌തതയില്ല. 2.80 ലക്ഷത്തിന്റെ കേബിളിങ് വർക്കുകൾ ബില്ലിലുണ്ട്. എന്നാൽ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.














































































