കൊച്ചി: ഇന്റിപെന്റന്റ് ഫിലിം ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് ആന്റ് ടെക്‌നിഷ്യന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഐന്‍ടിയുസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ- സീരിയല്‍ പ്രവര്‍ത്തകരുടെ സംഘടനയാണ് ഇഫ്റ്റ. ഇഫ്റ്റയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഹൃസ്വചിത്രമത്സരം സംഘടിപ്പിക്കുന്നു. മെയ് ആദ്യവാരത്തിലാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കൊട്ടിയില്‍ നടന്നു വരുന്നത്.

മാര്‍ച്ച് 11 മുതല്‍ 15 വരെ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ആയിരം രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അഞ്ച് മുതല്‍ മുപ്പത് മിനിറ്റ് വരെയാണ് ഹൃസ്വചിത്രത്തിനുള്ള ദൈര്‍ഘ്യം. മികച്ച ഹൃസ്വചിത്രത്തിന് 50,000 രൂപയും പ്രശസ്തിപത്രവും നല്‍കുന്നു. മികച്ച നടന്‍,നടി, ബാലതാരം, സംവിധായകന്‍, തിരക്കഥാകൃത്ത്, ക്യാമറാമാന്‍, എഡിറ്റര്‍, മ്യൂസിക് ഡയറക്ടര്‍, ആര്‍ട്ട് ഡയറക്ടര്‍, മേക്കപ്പ്മാന്‍, കോസ്റ്റ്യൂമര്‍ തുടങ്ങിയവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കുന്നു. വിശദ വിവരങ്ങള്‍ക്ക് ഇഫ്റ്റയുടെ www.iftasff.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. 0484-4873741 എന്ന നമ്പരിലും iftakerala@gmail.com എന്ന മെയില്‍ ഐഡിയിലും ബന്ധപ്പെടാവുന്നതാണ്.