ആർജെഡി നേതൃയോഗം ഇന്ന്. മുന്നണി മാറ്റം ഉൾപ്പെടെ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനില്‍ ആർജെഡി നേരിട്ട സമ്പൂർണ പരാജയത്തിന് കാരണം ഒരു വിഭാഗം സിപിഎം നേതാക്കളെന്ന് വ്യക്തമാക്കിയുള്ള പരാതി നേതാക്കൾ ഉന്നയിച്ചിരുന്നു. അഞ്ച് സിപിഎം നേതാക്കളുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.
സ്വന്തം സീറ്റില്‍ സ്ഥാനാർത്ഥിയെ സിപിഎം അടിച്ചേല്‍പ്പിച്ചെന്നും സിപിഎം താല്‍പര്യാർത്ഥം വാർഡ് വിഭജനത്തില്‍ ക്രമക്കേട് നടന്നെന്നും പരാതിയിലുണ്ട്. ഈ വിഷയങ്ങൾ എല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചയാവും.














































































