കൊച്ചി: പുകയിൽ ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. ഇതിനുവേണ്ടി അദ്ദേഹത്തിൻ്റെ നിർദേശാനുസരണം ഇന്ന് മുതൽ രാജഗിരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം സൗജന്യ പരിശോധനയ്ക്കെത്തും. പുക ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് പര്യടനം നടത്തുക. ഇന്ന് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാംവാർഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിൻ്റ പരിശോധന.
