പുനലൂര്‍: തൂക്കുപാലത്തിന് സമീപമുണ്ടായ വൻ അഗ്നിബാധയില്‍ ബേക്കറിയും ഗോള്‍ഡ് കവറിങ് ആഭരണശാലയും പൂര്‍ണ്ണമായി കത്തി നശിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇരുകടകളിലുമായി ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല. ഗില്‍സ് ബേക്കറിയും സമീപത്തെ ഗോള്‍ഡ് കവറിങ് ആഭരണ ശാലയുടെ ഭാഗവുമാണ് കത്തിനശിച്ചത്. രാത്രി 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് കടകള്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ പുറത്തിറങ്ങി. ഇവര്‍ ഫയര്‍ ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.