നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (NABFINS) കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഇന്ത്യയിലുടനീളമുള്ള വിവിധ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ജൂണ്‍ 30 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. നേരിട്ടുള്ള നിയമനമായിരിക്കും. അപേക്ഷകരുടെ പരമാവധി പ്രായപരിധി 33 വയസ് ആയിരിക്കണം. പിയുസി അല്ലെങ്കില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സും ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശവും നിര്‍ബന്ധമാണ്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍ ആയി ജോലി ചെയ്യാന്‍ ആവശ്യമായ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാല്‍ നബാര്‍ഡ് വെബ്‌സൈറ്റില്‍ കയറി അപേക്ഷിക്കാം.
ആവശ്യമായ വിശദാംശങ്ങള്‍ തെറ്റുകളില്ലാതെ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിച്ച് വെക്കാന്‍ മറക്കരുത്.
എന്താണ് നബാര്‍ഡ്?