കണ്ണൂർ പുഷ്പഗിരി സ്വദേശിയാണ് മരിച്ചത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോർജ് വടകരയുടെ മകൻ അതുൽ ജോർജാണ് (30) മരിച്ചത്.
അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയിൽ കാനഡയിലെ കിച്ചനർ എന്ന സ്ഥലത്ത് വച്ച് വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരണംസംഭവിച്ചുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.