പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം.
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു.
എം.ജി. സോമന്, ബ്രഹ്മാനന്ദന് എന്നിവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍പിള്ളയുടെ കായംകുളം കേരളാ തിയറ്റേഴ്സിലൂടെയാണ് നാടക രംഗത്തെത്തിയത്. പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയറ്റേഴ്സ്, കായംകുളം പീപ്പിള്‍ തിയറ്റേഴ്സ്, കൊല്ലം യൂണിവേഴ്സല്‍ എന്നീ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
റോബര്‍ട്ട് ഫെര്‍ണാണ്ടസ്-ജയിന് ദമ്ബതികളുടെ മകനായി ആലപ്പുഴയിലെ പൂങ്കാവില്‍ ജനിച്ച ബെന്നി പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാര്‍മോണിയം വായനയും പരിശീലിച്ചത്.