കോട്ടയം: സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സ്പൈസസ് ബോർഡ് ചെയർമാനായി നിയമിതനായ ട്രസ്റ്റ് രക്ഷാധികാരി ഏ.ജി.തങ്കപ്പനെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃത്വം നല്കുന്ന അഭയം രക്ഷാധികാരി മന്ത്രി വി.എൻ.വാസവനെയും ആദരിക്കുന്നു. ഒക്ടോബർ 23 ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധുവിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏ.ജി.തങ്കപ്പനെ ആദരിക്കും. ട്രസ്റ്റ് രക്ഷാധികാരി ഏ.ജി.തങ്കപ്പൻ വി.എൻ.വാസവനെ ആദരിക്കും. അഖിലേന്ത്യാ പി.ജി.മെഡിക്കൽ പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ ഡോ.സജിത്ത് രാജിന് തോമസ് ചാഴിക്കാടൻ എം.പി.ഉപഹാരം നല്കും. രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യും വിദ്യാഭ്യാസ സഹായ വിതരണം കോട്ടയം മുൻസിപ്പൽ ആക്ടിംഗ് ചെയർമാൻ ബി.ഗോപകുമാറും നിർവ്വഹിക്കും.
കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, താഴത്തങ്ങാടി മുസ്ലീം ജമാഅത്ത് ചിഫ് ഇമാം ഷംസുദ്ദീൻ മന്നാനി, ദർശന കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
ജ്യോതിസ് മോഹൻ ഐ.ആർ.എസ്., സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനു, എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ഡി.സി.സി.പ്രസിഡൻ്റ് നാട്ടകം സുരേഷ്, ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് ജി.ലിജിൻലാൽ, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ, എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡൻ്റ് വി.എം.ശശി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് റിജേഷ് സി.ബ്രീസ് വില്ല സ്വാഗതവും സെക്രട്ടറി സുരേഷ് വട്ടയ്ക്കൽ കൃതജ്ഞതയും രേഖപ്പെടുത്തും.