വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനെ കൊലയാളി എന്ന് വിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ ആര്‍എംപി നേതാവ് കെ കെ രമക്കെതിരെ കേസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയുടെ അടിസഥാനത്തില്‍ ആണ് കേസ് എടുത്തിരിക്കുന്നത്. വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടത്. വടകരയയില്‍ കോണ്‍ഗ്രസിനെ പിന്‍താങ്ങിയാണ് ആര്‍എംപി ഇത്തവണ നില്‍ക്കുന്നത്. ഇടതുപക്ഷത്തിനതിരെയും സ്ഥാനാര്‍ഥിക്കെതിരെയും കരുതിക്കൂട്ടിയുള്ള പല വ്യാജ പ്രചാരണങ്ങളും നടക്കുന്ന സമയത്താണ് ഇത്തരത്തില്‍ ഒരു തിരിച്ചടി ലഭിക്കുന്നത്.














































































