സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് വൈക്കം ബീച്ച് മൈതാനിയിൽ നടന്ന കോട്ടയം വിഭാഗ് സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശതാബ്ദി ആഘോഷങ്ങൾക്കൊരുങ്ങുന്ന ആർ എസ് എസ് അഞ്ചു കാര്യങ്ങളിലൂന്നിയ പ്രവർത്തനമാണ് ഈ കാലയളവിൽ മുന്നോട്ട് കൊണ്ടുപോകുന്നത്.
കുടുംബ ബന്ധവും സംസ്കാരവും ദൃഢപ്പെടുത്തുന്ന കുടുംബ പ്രബോധനം സാമാജിക സമരസത പരിസ്ഥിതി സംരക്ഷണം സ്വദേശീ ബോധം വളർത്തൽ പൗരധർമം വളർത്തൽ എന്നിവയാണ് അവ.
സംഘടിതവും വൈഭവശാലിയുമായ ഭാരതം ലോകത്തിന് മംഗളം പകരുമെന്ന് ജി 20 വിജയത്തെ പരാമർശിച്ച് ദത്താത്രയ ഹൊസബാ ളെ പറഞ്ഞു.
വസുധൈവ കുടുംബകം എന്ന സന്ദേശത്തോടെയാണ് ജി20 സമാപിച്ചത്. ഭാരതത്തിന്റെ വളർച്ചയിൽ വ്യത്യസ്ഥ മേഖലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ പ്രേരണാ ദായകമാണ്. അവരുടെ എല്ലാം സഹകരണം ആർ എസ് എസ് തേടുമെന്നും അദ്ദേഹം പറഞ്ഞു
ക്ഷേത്ര സംഘചാലക് ഡോ. വന്നിയ രാജൻ പ്രാന്ത സംഘ ചാലക് അഡ്വ കെ. കെ. ബലറാം വിഭാഗ് സംഘചാലക് പി പി ഗോപി ,വിഭാഗ് കാര്യവാഹ് ആർ സാനു
എന്നിവരും സന്നിഹിതരായിരുന്നു. വൈക്കം,പൊൻകുന്നം, കോട്ടയം സംഘടനാ ജില്ലകളിൽ നിന്നുള്ള ഗണവേഷധാരികൾ പരിപാടിയിൽ പങ്കെടുത്തു