കാഞ്ഞിരപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യ സംബന്ധിച്ച വാർത്തകൾ ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസ് ക്യാമ്പുകളിൽ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.