വെള്ളേയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി ( 55 )ആണ് മരിച്ചത്. ഇയാൾ 12ആം മൈലിൽ പ്രവർത്തിക്കുന്ന ധാന്യങ്ങൾ പൊടിച്ചു നൽകുന്ന മില്ലിലെ ജീവനക്കാരനാണ്. രാവിലെ 8:45ലോടെ ആയിരുന്നു അപകടം.
റോഡ് വശത്തുനിന്ന് മില്ലിലേക്ക് കടക്കുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പൊൻകുന്നം ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു. ഉടൻ തന്നെ പാലാ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.