തമിഴ്നാട്ടിൽ ഇനി സ്വകാര്യവ്യക്തികൾക്കോ മതസ്ഥാപനങ്ങൾക്കോ ആനകളെ സ്വന്തമാക്കാനോ പരിപാലിക്കാനോ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി.വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്താൻ പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് ഹൈക്കോടതിയുടെ മധുരാ ബെഞ്ച് നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളുടേയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആനകളേയും ഉടനടി പരിശോധിക്കണമെന്നും നിർദേശിച്ചു.
