കോട്ടയം : കോട്ടയം ജില്ലയിൽ കിഴക്കൻ മേഖലയിൽ കനത്ത മഴ. ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഇഞ്ചപ്പെട്ടിയിൽ വൻ ഉരുൾപൊട്ടൽ.
30മീറ്റർ നീളത്തിൽ റോഡ് പൂർണമായും തകർന്നു. മംഗളഗിരിയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
തീക്കോയിൽ വീടുകളിൽ വെള്ളം കയറി തുടങ്ങി.ഈരാറ്റുപേട്ട,പാലാഎന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് എത്തുന്നു. പാലാ ആർ ഡി ഒ യുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരുംസ്ഥലത്തേക്ക്പുറപ്പെട്ടിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽഇതുവഴി യാത്ര ചെയ്യുന്നവർ റൂട്ട് മാറി പോവേണ്ടതാണന്ന് അധികൃതർ അറിയിച്ചു.