ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യന്‍ സൈനികര്‍. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഏഴ് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പാക്ക് സൈന്യത്തിന് ആള്‍നാശവും സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.