മംഗളൂരു ഓട്ടോ സ്ഫോടനം; ബസ് സ്റ്റാൻഡ് ലക്ഷ്യമിട്ട് എന്ന് കർണാടക എഡിജിപി.
മംഗളൂരു ഓട്ടോ സ്ഫോടനം, ബസ് സ്റ്റാൻഡ് ലക്ഷ്യമിട്ട് എന്ന് കർണാടക എഡിജിപി.ഓട്ടോയിൽ സംഭവിച്ചത് അപ്രതീക്ഷിത സ്ഫോടനം.പ്രതി
ഷാരിഖിന് ഐ.എസ് ബന്ധം ഉണ്ടെന്നും കർണാടക എഡിജിപി.സംഭവുമായി ബന്ധപ്പെട്ട് ഊട്ടി
സ്വദേശി സുന്ദരേശൻ എന്നയാളും കസ്റ്റഡിയിൽ.ഷാരിഖ് കേരളവും സന്ദർശിച്ചതായും
എഡിജിപിയുടെ വെളിപ്പെടുത്തൽ.ഇയാളുടെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം
ആരംഭിച്ചു.

പ്രതി വ്യാജ സിം കാർഡ്
സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണ് എന്നും വ്യക്തമായി.സ്ഫോടനത്തിന്
പിന്നിലുള്ള മറ്റുളളവർക്കായി അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.ബസ്റ്റാൻഡിൽ
സ്ഫോടനം ലക്ഷ്യമിട്ടായിരുന്നു എത്തിയതെന്നും,എന്നാൽ ഓട്ടോയിൽ അപ്രതീക്ഷിതമായി സ്ഫോടനം
സംഭവിക്കുമായിരുന്നുവെന്നും എഡിജിപി പറഞ്ഞു.