ഡൽഹി: ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വച്ചാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അനിലിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
മുതിർന്ന നേതാവ് എ.കെ. ആൻ്റണി ഇന്ന് വൈകുന്നേരം 5.30ന് ഈ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പ്രതികരിക്കും. അനിൽ ആൻ്റണി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.ബിബിസി വിവാദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി തെറ്റി, പദവികള്‍ രാജിവച്ചതും ഇപ്പോൾ ബിജെപിയിൽ ചേർന്നതും.