എറണാകുളം: പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്‌പായിലാണ് കൊലപാതക ശ്രമം നടന്നത്. സ്പാ ജീവനക്കാരൻറെ തലയിൽ ഇരുമ്പു വടി കൊണ്ട് അടിച്ചു. പെൺ സുഹൃത്തിനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തപ്പോഴാണ് ആക്രമണം ഉണ്ടായത്. കത്തികൊണ്ട് കുത്താനുള്ള ശ്രമത്തിനിടെ യുവാവിന്റെ കൈക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.