KA അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ (13/9) മുട്ടമ്പലം ഗവ.UP സ്കൂളിൽ കലാകായിക മത്സരങ്ങളും (14/9) ലൈബ്രറി ഹാളിൽ പൊതുസമ്മേളനത്തിൽ സമ്മാനദാനവും നടന്നു.
കുട്ടികളുടെയും വനിതകളുടെയും, മുതിർന്നവരുടെയും കലാ-കായിക മത്സരങ്ങളും, കലാപരിപാടികളോടും കൂടി നടന്ന ഓണാഘോഷം മുട്ടമ്പലം പ്രദേശത്തെ പൊതു സമൂഹത്തിൻ്റെ കൂട്ടായ്മയ്ക്ക് ഊർജ്ജം നൽകിയ പരിപാടിയായി മാറി.
വനിതാ വേദി പ്രസിഡൻറ് സരളാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മുനിസിപ്പൽ കൗൺസിലർ സുരേഷ് P.D. ഉദ്ഘാടനം നിർവഹിച്ചു,
ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ, R അർജ്ജുനൻ പിള്ള, Adv തോമസ് രാജൻ എന്നിവർ ഓണാശംസകൾ അർപ്പിച്ചു.

ലൈബ്രറി കമ്മിറ്റി അംഗം ദേവകുമാർ സ്വാഗതം പറഞ്ഞ യോഗത്തിന് ലൈബ്രറിയിൽ ബാബു കെ നന്ദി പറഞ്ഞു.
മത്സര വിജയികൾക്ക് മുനി: കൗൺസിലർ പി.ഡി. സുരേഷ്, അഡ്വ: തോമസ് രാജൻ, അഡ്വ: V J പോൾ, R. അർജുനൻ പിള്ള, CR മുരളീധരൻ നായർ, സാലു പാളക്കട എന്നിവർ സമ്മാന വിതരണം നടത്തി.
കുമാരി ആരുഷി അവതരിപ്പിച്ച വയലിൻ സോളോ, റെജി ചെറിയാൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കവിയരങ്ങ്, ലൈബ്രറിയംഗങ്ങളുടെ സംഗീതനിശയോടുകൂടി അവസാനിച്ചു.