ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ ആർ ആർ ടി സംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു തുടങ്ങി. കാട്ടാനകളുടെ സഞ്ചാരപഥം ഉൾപ്പെടെ കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. അക്രമകാരികളായ ആനകളെ കുറിച്ചുള്ള വിവരശേഖരണം ആണ് പുരോഗമിക്കുന്നത്. അരിക്കൊമ്പനെയാണ് പ്രധാനമായും നിരീക്ഷിക്കുക. അഞ്ചുദിവസമായി വയനാട് ആർ ആർ ടി സംഘം നടത്തിയ വിവരശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തുടർ നടപടി സ്വീകരിക്കും.
