*ആഫ്രിക്കന്‍ വംശജരുടെ സഹായത്തോടെ എറണാകുളം, ഇടുക്കി ജില്ലകളിലാണ് രാസലഹരി വന്‍ തോതില്‍ നിര്‍മ്മിക്കുന്നത്.*
ഇത്തരം കേന്ദ്രങ്ങളില്‍ മാരക മയക്കുമരുന്നായഎംഡിഎംഎയുടെ നിര്‍മ്മാണമാണ് നടക്കുന്നത്.
രാസലഹരി നിര്‍മ്മാണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ മൂന്ന് മേഖലകളും, ഇടുക്കി ജില്ലയിലെ ഒരു മേഖലയും എക്സൈസിന്റെ നിരീക്ഷണ വലയത്തിലാണ്.
രാസലഹരി നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്മലയാളികള്ക്കൊപ്പം ആഫ്രിക്കന്‍ വംശജരും ഉണ്ടെന്നാണ് സൂചന.
ബെംഗളൂരുവില്‍ താമസിക്കുന്ന ഇവരെ വലിയ തുക പ്രതിഫലം നല്‍കിയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
12 ഇനം രാസവസ്തുക്കള്‍ കൃത്യമായ അളവിലും അനുപാതത്തിലും ചേര്‍ത്താണ് എംഡിഎംഎയുടെ നിര്‍മ്മാണം.
ഇവയുടെ നിര്‍മ്മാണത്തില്‍ അതീവ വൈദഗ്ധ്യം ഉള്ളവരാണ് ആഫ്രിക്കക്കാര്‍. ഇതിനെ തുടര്‍ന്നാണ് ഇവരെ കേരളത്തിലേക്ക് എത്തിക്കുന്നത്.
2022 ആഗസ്റ്റില്‍ എംഡിഎംഎ കുക്കിംഗ് വിദഗ്ധനായ ഒക്കാഫോര്‍ ഇമ്മാനുവല്‍ എന്ന ആഫ്രിക്കന്‍ വംശജനെ കേരള പോലീസ് അതിസാഹസികമായി പിടികൂടിയിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്.