വള്ളുവനാട് സംസ്കൃതിയുടെ പ്രഥമ കഥാപീഠം അവാർഡിന് കവി കഥാകാരി, തിരക്കഥാകൃത്ത് ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തയായ ജയശ്രീ പള്ളിക്കലിന്റെ'ജാര'എന്നകഥാസമാഹാരം അർഹമായി.സുരേഷ് തെക്കീട്ടിൽ, എ ബി വി കാവിൽപ്പാട്, കെ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയസമിതിയാണ്പുരസ്കാരം നിർണയം നടത്തിയത്.
പ്രമുഖ സാഹിത്യകാരനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനും ആയിരുന്ന
ഇ വി ജി ആനമങ്ങാടിന്റെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്കാരം 2023 ഒക്ടോബറിൽ തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജയശ്രീ പള്ളിക്കലിന്റെ ജാര മുമ്പ് സുകുമാർ അഴീക്കോട് സാംസ്കാരിക അക്കാദമിയുടെ തത്വമസി പുരസ്കാരവും നേടിയിട്ടുണ്ട്.