യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്ത് ഇസ്ലാമി ആയിരിക്കുമെന്ന എ കെ ബാലന്റെ പ്രസ്താവന ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും എന്ന ബി ജെ പി പ്രചരണത്തിന് തുല്യംമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നാലു പതിറ്റാണ്ട് കാലം ജമാഅത്ത് ഇസ്ലാമി പിന്താങ്ങിയപ്പോള്‍ സി പി എം സര്‍ക്കാരില്‍ അവരാണോ ആഭ്യന്തര വകുപ്പ് ഭരിച്ചത്? സി പി എം ശ്രമിക്കുന്നത് സംഘ്പരിവാര്‍ ശൈലിയില്‍ കേരളത്തിലും വര്‍ഗീയ ഉണ്ടാക്കാനാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ എതിര്‍ത്ത ബിനോയ് വിശ്വം എ കെ ബാലനെ പിന്തുണയ്ക്കുന്നുണ്ടോ?
ശബരിമലസ്വര്‍ണക്കൊള്ളയില്‍ പത്മകുമാര്‍ ഗൂഡാലോചന നടത്തിയെന്ന് എസ് ഐ ടി കണ്ടെത്തിയിട്ടും സി പി എം നടപടി എടുക്കാത്തത് ദൈവതുല്യനായ ആളെ സംരക്ഷിക്കാനോയെന്ന് വി ഡി സതീശൻ ചോദിച്ചു.
വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകള്‍ക്കുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു.














































































