കോട്ടയം : യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സഹ വികാരിയുമായ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്ക്കോപ്പ അന്തരിച്ചു.
കുറച്ചു നാളായി വിശ്രമത്തിലായിരുന്നു.
കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതിക ശരീരം നാളെ (21-3-2024) വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതും വെള്ളിയാഴ്ച്ച (22-3-2024) രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്ക്കരിക്കും.













































































