മേത്തല ടി.കെ എസ് പുരം സ്വദേശികളായ കന്നത്തു വീട്ടിൽ ഷമീർ (35), എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പം വീട്ടിൽ ഷനീർ (35) എന്നിവരെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവി ജി. പൂങ്കഴലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ ബിജെപി ക്കാരടക്കം ആറ് പേർ അറസ്റ്റിലായി.
ബി ജെ പിയുടെ സജീവ പ്രവർത്തകനായ കോന്നംപറമ്പിൽ ജിത്തുവിൻ്റെ പക്കൽ നിന്ന് 178500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസിൻ്റെ അന്വേഷണത്തിലാണ് ഭൂന്ന് പ്രതികളെയും പിടികൂടിയത്.
ബാംഗ്ളൂർ കേന്ദ്രമാക്കി കള്ള പണം അച്ചടിച്ച് വിതരണം ചെയ്യുന്ന ബിജെപിക്കാരായ സഹോദരങ്ങൾ രാശേരിരാകേഷ് (37), രാജീവ് (35) എന്നിവരെയും ജിത്തുവിനെയും അറസ്റ്റ് ചെയ്തിരുന്നു.ജിത്തുവിന് കള്ള പണം വാങ്ങാനായുള്ള യഥാർത്ഥ കറൻസിയായ 30000 രൂപ നൽകിയത് മനാഫും ഷമീറും ഷ നീറും ചേർന്നാണെന്ന് പോലീസ് പറഞ്ഞു.ഇവർ മൂന്നു പേരും ചേർന്നാണ് പഴയ വാഹനങ്ങളുടെ കച്ചവടം നടത്തുന്നത്. വ്യാജ നോട്ടുകൾ ഈ കച്ചവടത്തിൽ ഉപയോഗിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്. 30000 രൂപയുടെ യഥാർത്ഥ കറൻസിക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടാണ് ലഭിക്കുക. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്












































































