കോട്ടയം: ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് വനിതാ ഐ.ടി.ഐ. യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഈഴവ വിഭാഗത്തിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സിവില്‍ എന്‍ജിനീയറിംഗില്‍ ബി.വോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം ഡിസംബര്‍ 23ന് രാവിലെ 11 ന് ചങ്ങനാശേരി വനിതാ ഐ.ടി.ഐ. യില്‍ നടത്തും. ഫോണ്‍:6238872127,0481 2400500.














































































