തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്.
പൂനെയില്‍ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ജവാനെ കാണാതായത്. പൂനെയിലെ ആർമി മെഡിക്കല്‍ കോളേജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. ഈമാസം ഒൻപതിനാണ് ബറേലിയിലേക്ക് പോകാൻ ബാന്ദ്രയില്‍ നിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനില്‍ കയറിയത്. പിറ്റേദിവസംവരെ ഇയാള്‍ കുടുബവുമായി ഫോണില്‍ സംസാരിച്ചിരുന്നു,
എന്നാല്‍ 10-ാം തീയതിക്ക് ശേഷം ഫർസീനുമായി ഫോണില്‍ ബന്ധപ്പെടാൻ കുടുംബാംഗങ്ങള്‍ക്ക് ആയില്ല. മലയാളി ജവാനെ കണ്ടെത്താൻ കുടുംബം സഹായമഭ്യർഥിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കി. ഒപ്പം യുപി പോലീസിലും പരാതി നല്‍കാൻ ബന്ധുക്കള്‍ ബറേലിയിലേക്ക് പുറപ്പെട്ടു.