കേരളത്തിൽ നാളെ മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ശ്രീലങ്കയ്ക്ക് സമീപം ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും, തെക്ക് കിഴക്ക് ഭാഗത്തും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ തമിഴ്നാട്, കേരളം എന്നിവിടങ്ങളിലും ആന്ധ്ര പ്രദേശിന്റെ തീരെ മേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.
