ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കലാശപോരാട്ടം. ഗോവ മാർഗോയിലെ ഫട്രോഡ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30നാണ് മത്സരം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം ട്രോഫികൾ നേടി ചരിത്രം സൃഷ്ട്ടിച്ച എടികെ മോഹൻ ബഗാൻ തങ്ങളുടെ നാലാമത് കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുക. അതേസമയം, ബെംഗളൂരു എഫ്സിക്ക് ക്ലബ്ബിൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ ഐഎസ്എൽ കിരീടമാണ് ഇന്ന് വിജയിച്ചാൽ നേടിയെടുക്കാൻ സാധിക്കുക. സെമിഫൈനലിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ വിജയിച്ചാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.
