വിജയപുര ജില്ലയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലാണ് കൊള്ള നടന്നത്. 8 കോടി രൂപയും 50 പവൻ സ്വർണവും കൊള്ളയടിക്കപ്പെട്ടെന്നാണ് വിവരം. അഞ്ചംഗ സംഘമാണ് ബാങ്കിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയത്. ബാങ്കിലെ മാനേജരെയും മറ്റു ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.