ചിത്രദർശന ഫിലിം സൊസൈറ്റിയുടെ സിദ്ധാർഥ ശിവ ചലച്ചിത്രോത്സവം ഇന്ന് വൈകിട്ട് 5ന് ദർശന സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിക്കും.
സിദ്ധാർഥ ശിവ ഉദ്ഘാടനം ചെയ്യും.
'എന്നിവർ ' ആണ് ഉദ്ഘാടന ചിത്രം. 3 ദിവസങ്ങളിലായി 6 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാളെ രാവിലെ 10ന് ചതുരം, 2ന് സഹീർ, 5ന് 101 ചോദ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
3ന് 2.30ന് ഐൻ, 5.30 ന് ആണ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം.