കോട്ടയം: ബാലനീതി, വിദ്യാഭ്യാസത്തിനുള്ള അവകാശം, പോക്സോ എന്നീ നിയമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ കര്‍ത്തവ്യ വാഹകരുടെ ജില്ലാതല അവലോകനയോഗം നടത്തി.
കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷന്‍ അംഗം ടി.സി. ജലജ മോള്‍, ഡോ. എഫ്. വില്‍സണ്‍,അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്.ശ്രീജിത്ത്, കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷ മോഹനന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. ജ്യോതിസ് പി. തോമസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സി.ജെ. ബീന എന്നിവര്‍ പങ്കെടുത്തു.














































































