മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.35 അടിയായി. 142 അടിയാണ് പരമാവധി സംഭരണശേഷി. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞതും ആണ് ജലനിരപ്പ് ഉയരാൻ കാരണം. സെക്കൻഡിൽ 1100 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 2598 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഓരോ സെക്കന്റിലും ഒഴുകിയെത്തുന്നുണ്ട്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
