കോട്ടയത്ത് അൽഫാം കഴിച്ച് നഴ്സ് മരിച്ച സംഭവം ഭക്ഷ്യവിഷബാധയെന്ന് ഫോറൻസിക് റിപ്പോർട്ട്.ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിനു ഉടൻ കൈമാറും.ഉടമകളെയും കേസിൽ പ്രതി ചേർത്തു.ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്.ചീഫ് കുക്ക് സിറാജുദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യയും, മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് കൂടിയായ രശ്മി രാജ് ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണപ്പെടുകയായിരുന്നു.
