വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ഗണേഷ് കുമാറിനെതിരേ നടപടി വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലർത്താൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങൾക്ക് തൃപ്‌തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. കുറേക്കൂടെ മാന്യമായി പൊതുപ്രവർത്തനം നടത്തേണ്ടതിന് പകരം, മന്ത്രിസഭയിൽ ഇരുന്നുകൊണ്ട് ഇത്രയും വഷളായ പ്രവൃത്തി കാണിച്ച ഒരു മന്ത്രി വേറെ ഉണ്ടാകില്ല - വെള്ളാപ്പള്ളി പറഞ്ഞു.













































































