ഈ വർഷം രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ ആന്ധ്രപ്രദേശിലെ അനന്തപൂരിൽ (43.3°c) രേഖപ്പെടുത്തി.
കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട്ട് (40.7°C) രേഖപ്പെടുത്തി.
ഈ വർഷം മാർച്ച് 30 ന് പാലക്കാട്ട് രേഖപ്പെടുത്തിയ 40.4°c ന്റെ റെക്കോർഡാണ് ഇന്നലെ മറികടന്നത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ ഉയർന്ന ചൂട് പാലക്കാട്ട് തന്നെ രേഖപ്പെടുത്തിയ 40.1°c ആയിരുന്നു.
ഇന്നലെ കേരളത്തിലെ മറ്റു കേന്ദ്രങ്ങളിലെ ഉയർന്ന താപനില. പുനലൂർ (39.8), കണ്ണൂർ വിമാനത്താവളം (37.7) കോഴിക്കോട് (37).